108 ആംബുലസിൽ യുവതിക്ക് സുഖപ്രസവം

108 ആംബുലസിൽ യുവതിക്ക് സുഖപ്രസവം

കൊല്ലം കുണ്ടറ ജെസ്സി ഭവനിൽ സോനുമോൾ ആണ് കുണ്ടറ  താലൂക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എസ്.എ .ടി ആശുപത്രിയിലേക്ക്  പോകും വഴി വെഞ്ഞാറമൂട് കീഴായികോണത് വച്ച്  108 ആംബുലൻസിൽ  കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതരായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കുണ്ടറ സ്വദേശിനിയായ  സോനുമോൾക്ക് പ്രസവവേദന അനുഭവപെടുകയും ബന്തുക്കൾ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു തുടർന്ന് തിരുവനന്തപുരം എസ്. എ. ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനു വേണ്ടി 108 ആംബുലൻസിന്റെ സഹായം തേടുകയും ചെയ്‌തു. 108 ആംബുലൻസിൽ കയറി യാത്ര ആരംഭിച്ചതും യുവതിക്കു കലശാലയ വേദന അനുഭവപെട്ടു തുടങ്ങി. അതെ സമയം 108 ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്സ് രശ്മിയുടെയും 108 ഡ്രൈവർ കൃഷ്ണരാജിന്റെയും കരുതലോടെയുള്ള ഇടപെടൽ യുവതിക്ക് 108 ൽ പ്രസവവാർഡ് ഒരുക്കി നൽകുകയായിരുന്നു. കുഞ്ഞിന് ജന്മം നൽകിയ ഉടനെ തന്നെ അമ്മയെയും കുഞ്ഞിനേയും തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രശ്മിയും കൃഷ്ണരാജും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ജീവനക്കാരാണ്.