‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ല’; കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി

‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ല’; കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.