വൃത്തിയില്ല; തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം ബുഹാരി ഹോട്ടൽ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തി. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നു നിർദേശം.പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ഹോട്ടൽ ഉടമ തടഞ്ഞു. ശേഷം പൊലീസ് എത്തിയാണ് പരിശോധനയ്ക്ക് അവസരമൊരുക്കിയത്.