കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു.

കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ  ഉദ്ഘാടനം നടന്നു.

സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും പിറകോട്ടടിപ്പിക്കുന്ന ആസൂത്രിത ശ്രമമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മുൻ തൊഴിൽ മന്ത്രിയും സി ഐ ടിയു സംസ്ഥാന പ്രസിഡണ്ടുമായ ടി പി രാമകൃഷ്ണൻ എം എൽ എ പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പാലിയേറ്റീവ് - സർജിക്കൽ ഉപകരണങ്ങളുടെ വിതരണം  സി ഐ ടി യു ജില്ലാ ജനറൽ സിക്രട്ടറി  പി കെ മുകുന്ദൻ നിർവഹിച്ചു .

ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗത്വ വിതരണം

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി.നവീൻ ചന്ദ്  ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ഫാർമസി കൗൺസിൽ അംഗങ്ങളായ എം.ആർ അജിത്ത് കിഷോർ ,വി.കെ സജില,കെ.ടി വി രവീന്ദ്രൻ,മുൻ ഫാർമസി കൗൺസിൽ അംഗം സി.ബാലകൃഷണൻ , ജയചന്ദ്രൻ പൊൻമിളി,വിമല വിജയൻ മലപ്പുറം, , എ . അജിത്ത് കുമാർ ആലപ്പുഴ,

പി. ജെ. അൻസാരി , അബ്ബാസ് മാസ്റ്റർ സുരക്ഷ പാലിയേറ്റീവ്,ബിജുലാൽ തിരുവനന്തപുരം , വിജയകുമാർ ടീ കണ്ണൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.

മഹമൂദ് മൂടാടി സ്വാഗതവും  പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റി  ജനറൽ സക്രട്ടറി എം.ജിജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ   സൊസൈറ്റി ട്രഷറർ നവീൻലാൽ പടിക്കുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. 

എസ് ഡി സലീഷ് കുമാർ നന്ദി പറഞ്ഞു.