നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു; 30ന് നട തുറക്കും

നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു; 30ന് നട തുറക്കും

നാൽപ്പത്തിയൊന്ന് ദിവസത്തെ പൂജകൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് മണ്ഡലപൂജ നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്.