പുതുവത്സരാഘോഷത്തിന് തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ മദ്യവിൽപ്പന; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി.

പുതുവത്സരാഘോഷത്തിന് തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ മദ്യവിൽപ്പന; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി.

പുതുവത്സരാഘോഷത്തിന് തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ മദ്യവിൽപ്പന. എന്നാൽ, കേരളം കുടിച്ചത്​ 686.28 കോടിയുടെ മദ്യം. ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിലായാണ് ഇത്രയും രൂപയുടെ മദ്യം വിറ്റതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.31-നുമാത്രം 610 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് കടകളിലൂടെ നടത്തിയ വിൽപ്പനയുടെ കണക്കാണിത്. ബാറുകളിലും നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും മദ്യവിൽപ്പനയുണ്ടായിരുന്നു.ചെന്നൈയിലെ ടാസ്മാക് കടകളിൽ മൂന്നിരട്ടി മദ്യം വിൽപ്പനയ്ക്കെത്തിച്ചിരുന്നു. രാത്രി 10 വരെ പ്രവർത്തിക്കാൻ അനുമതിയുള്ള ടാസ്മാക് കടകൾ 11 വരെ പ്രവർത്തിച്ചു. 2021 ഡിസംബർ 31-ന് 147.69 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2020-ൽ 160 കോടി രൂപയുടെ മദ്യവും.കേരളത്തിലെ 10 ദിവസത്തെ കണക്ക് പ്രകാരം കുടിച്ചത്​ 686.28 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഈ കാലയളവിലെ 10​ ദിവസത്തെ വിൽപന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന്​ മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ പുതുവത്സരത്തലേന്ന്​ 95.67 കോടിയായിരുന്നു വിൽപന.